Skip to main content

യുവജന കമ്മീഷന്‍ അദാലത്ത്; 26 പരാതികള്‍ പരിഗണിച്ചു

 

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടത്തിയ അദാലത്തില്‍ 26 പരാതികള്‍ പരിഗണിച്ചു. ആറു പരാതികള്‍ തീര്‍പ്പാക്കി. 14 കേസുകള്‍ മറ്റു വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ടു തേടുന്നതിനായി  മാറ്റി. 

പുതിയതായി ആറു പരാതികള്‍ ലഭിച്ചു.  വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. കമ്മീഷന്‍ അംഗങ്ങളായ വി. വിനില്‍, തുഷാര ചക്രവര്‍ത്തി, സെക്രട്ടറി സി. സന്തോഷ് കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ സീന. സി.കുട്ടപ്പന്‍  തുടങ്ങിയവരും പങ്കെടുത്തു.

(പി.ആര്‍.കെ. നമ്പര്‍. 2942/18)

 

date