തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. കൊട്ടിയം ക്രിസ്തുജ്യോതിസ് ആനിമേഷന്‍ സെന്ററില്‍ സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സില്‍ അംഗം എസ്. രാജേന്ദ്രന് പരിപാടി ഉദ്ഘാടനം ചെയ്തു.
നടപ്പ് സാമ്പത്തിക വര്‍ഷം ജില്ലയില്‍ 1.4 കോടി തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും വിധം തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രവൃത്തികള്‍ ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. നിലവില്‍ ജില്ലയില്‍ 51 ലക്ഷത്തോളം തൊഴില്‍ ദിനങ്ങളാണ് നല്കാന് കഴിഞ്ഞത്. എല്ലാ തൊഴിലാളി കുടുംബങ്ങള്‍ക്കും 100 ദിവസം തൊഴില്‍ നല്‍കണം. നിലവില്‍ 37 ദിവസമാണ് തൊഴില്‍ ലഭ്യത. ഈ സാമ്പത്തിക വര്‍ഷം ജില്ലയില്‍ 3000 പശുത്തൊഴുത്തുകള്‍ നിര്‍മിച്ചു നല്‍കാനുള്ള പദ്ധതി കാര്യക്ഷമമായി നടപ്പാക്കണം-അദ്ദേഹം പറഞ്ഞു. മിഷന് അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണഷര് ആര്. രവിരാജ് അവലോകനത്തിന് നേതൃത്വം നല്കി.
ജില്ലാ ആസൂത്രണ സമിതിയില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ചുമതല വഹിക്കുന്ന ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വി. ജയപ്രകാശ്, ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.ജെ. ആന്റണി, നോഡല്‍ ഓഫീസര്‍ എച്ച്, സഫീര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, ബ്ലോക്ക് പഞ്ചായത്ത് എന്‍ജിനീയര്‍മാര്‍ എന്നിവരു പങ്കെടുത്തു.
(പി.ആര്.കെ. നമ്പര്‍. 2940/18)
- Log in to post comments