Skip to main content

മാരാരിക്കുളം - തുമ്പോളി റെയിൽവേ സ്റ്റേഷൻ റോഡ് ഫേസ് നാല് & അഞ്ച് ഉദ്ഘാടനം ഇന്ന് ( 11); മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

മാരാരിക്കുളം - തുമ്പോളി റെയിൽവേ സ്റ്റേഷൻ റോഡ് ഫേസ് നാല് & അഞ്ച് പ്രവൃത്തികളുടെ  ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 11).  വൈകുന്നേരം അഞ്ചിന്  മുഖ്യമന്ത്രി പിണറായി വിജയൻ  ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിക്കും. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി  പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും.

പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ മാരാരിക്കുളം - തുമ്പോളി റെയിൽവേ സ്റ്റേഷൻ റോഡ് ഫേസ് നാല് & അഞ്ച് ഉൾപ്പെടുത്തി  10 റോഡുകളുടെ നിർമ്മാണം ആണ് പൂർത്തിയാക്കിയത്.   9 കോടി രൂപയുടെ ഭരണാനുമതിയും 8.77 കോടി രൂപയുടെ സാങ്കേതിക അനുമതിയും ലഭിച്ച പ്രവൃത്തി റെക്കോർഡ് വേഗത്തിലാണ് പൂർത്തിയാക്കിയത്. 

സർവ്വോദയപുരം ജനനിവായനശാലയ്ക്ക് സമീപം നടക്കുന്ന ചടങ്ങിൽ പി പി ചിത്തരഞ്ജൻ  എംഎൽഎ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
 പി.ഡി. ശ്രീദേവി ടീച്ചർ, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഡി. അംബുജാക്ഷൻ,ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എൻ.പി. സ്നേഹജൻ, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഇന്ദിര തിലകൻ,പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ റിജോ തോമസ് മാത്യു,   

പൊതുമരാമത്ത് റോഡ്സ് അസി. എഞ്ചിനീയർ ഗൗരി കാർത്തിക, ജനപ്രധിനിതികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date