Skip to main content

പഠന ധനസഹായത്തിന് അപേക്ഷിക്കാം

വിധവകളായ സ്ത്രീകളുടെ മക്കൾക്ക് പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന പടവുകൾ പദ്ധതിയിലേക്ക് 2024-252025-26 വർഷങ്ങളിലേയ്ക്കുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ, സർക്കാർ എയ്ഡഡ് സ്ഥാപങ്ങളിൽ പ്രവേശനം നേടിയ വിദ്യർത്ഥികൾക്കാണ് ധനസഹായം. കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. അപേക്ഷകൾ www.schemes.wcd.kerala.gov.in ലൂടെ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട അങ്കണവാടി ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ (ICDS Office) ബന്ധപ്പെടുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന ഫെബ്രുവരി 13.

പി.എൻ.എക്സ്. 623/2026

date