Post Category
സെറ്റില്‍മെന്റ് പദ്ധതികളുടെ കാലാവധി ദീര്‍ഘിപ്പിച്ചു
അണ്ടര്‍ വാല്വേഷന് നടപടികളുടെ ഭാഗമായുള്ള കോമ്പൗണ്ടിങ്, സെറ്റില്‍മെന്റ് പദ്ധതികളുടെ കാലാവധി 2026 മാര്‍ച്ച് 31 വരെ ദ്വീര്‍ഘിപ്പിച്ചു. പദ്ധതിപ്രകാരം 1986 ജനുവരി മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള ആധാരങ്ങള്‍ക്ക് സെറ്റില്‍മെന്റ് പദ്ധതിപ്രകാരം കുറവ് മുദ്രയുടെ 40 ശതമാനവും കുറവ് ഫീസിന്റെ 25 ശതമാനവും 2017 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് 31വരെയുള്ള ആധാരങ്ങള്‍ക്ക് കോമ്പൗണ്ടിങ്ങ് പദ്ധതിപ്രകാരം ഫീസില്ലാതെ കുറവ് മുദ്രയുടെ 50 ശതമാനവും അടവാക്കി ബാധ്യത ഒഴിവാക്കാവുന്നതാണ്. പദ്ധതികള്‍ നിശ്ചിത കാലയളവിനുള്ളില്‍ തന്നെ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.
date
- Log in to post comments