Post Category
ആറ്റിങ്ങലിന് ആശ്വാസമായി ചാത്തമ്പാറ - നെടുംമ്പറമ്പ് റോഡിന്റെ നിർമാണം പൂർത്തിയായി
ആറ്റിങ്ങൽ ചാത്തമ്പാറ നെടുമ്പറമ്പ് റോഡിന്റെ നിർമാണം പൂർത്തിയായി. ഏഴ് മീറ്റർ വീതിയാണ് പുതിയ റോഡിനുള്ളത്. ചാത്തമ്പാറ - നെടുമ്പറമ്പ് വഴി കല്ലമ്പലത്തേയ്ക്കും അവിടെ നിന്നും നഗരൂർ കിളിമാനൂർ വഴി കാരേറ്റേയ്ക്കും എത്തുന്ന നിലയിലാണ് റോഡ് നിർമിച്ചിട്ടുള്ളത്. 15.5 കി.മി. ആണ് പാതയുടെ ദൂരം.
ദേശീയ പാതയും എം.സി റോഡുമായി ബന്ധിപ്പിക്കുന്ന ഈ പാത ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് ബി. സത്യൻ എം.എൽ.എ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റുമുള്ളതിനാൽ ഏറെ തിരക്കനുഭവപ്പെടുന്ന നഗരൂരിൽ ഈ നവീകരിച്ച പാത തുറക്കുന്നതോടെ തിരക്കിന് ശമനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 16.5 കോടി വിനിയോഗിച്ച് ആധുനിക രീതിയിൽ നിർമിച്ച റോഡ് പുതുവർഷ ദിനത്തിൽ നാടിന് സമർപ്പിക്കും.
(പി.ആർ.പി. 2807/2018)
date
- Log in to post comments