Post Category
വനിതാമതിൽ; നെടുമങ്ങാട് മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു
വനിതാമതിലിന്റെ നെടുമങ്ങാട് മണ്ഡലം സംഘാടക സമിതി യോഗം നെടുമങ്ങാട് ടൗൺ ഹാളിൽ നടന്നു. സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നെടുമങ്ങാട് മുനിസിപ്പാലിറ്റി ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ കൺവീനറായി സ്വാഗതസംഘം രൂപീകരിച്ചു. സി. ദിവാകരൻ എം.എൽ.എ വനിതാമതിൽ പ്രവർത്തനത്തെ സംബന്ധിച്ച് വിശദീകരിച്ചു. വനിതാമതിലിന് ആവശ്യമായ പ്രചാരണം നടത്താനും നിരവധിപേരെ പങ്കെടുപ്പിക്കാനും യോഗത്തിൽ തീരുമാനമായി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് - മുനിസിപ്പാലിറ്റി പ്രതിനിധികൾ, വിവിധ ഗ്രാമപഞ്ചായത്തുകളിലെ പ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
(പി.ആർ.പി. 2808/2018)
date
- Log in to post comments