Post Category
ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകൾ: പൊതു സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം
ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകൾ വകുപ്പിലെ 2025 വർഷത്തെ പൊതു സ്ഥലംമാറ്റത്തിനായി ജീവനക്കാരിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ജീവനക്കാർക്ക് 2026 ഫെബ്രുവരി 14 മുതൽ 21 വരെ ഓൺലൈൻ വഴി നേരിട്ട് അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്ന നടപടികൾ ഫെബ്രുവരി 26ന് പൂർത്തിയാകും. കരട് പട്ടിക ഫെബ്രുവരി 27ന് പ്രസിദ്ധീകരിക്കും.
പി.എൻ.എക്സ്. 651/2026
date
- Log in to post comments