മാനേജ്‌മെന്റ് ട്രെയിനി ഇന്റേണ്‍ഷിപ്പ്
പട്ടികജാതി വകുപ്പില്‍ നടപ്പിലാക്കി വരുന്ന ട്രേസ് (ട്രെയിനിങ് ഫോര്‍ കരിയര്‍ എക്‌സലന്‍സ്) പദ്ധതിയുടെ ഭാഗമായി എം ബി എ ബിരുദധാരികളായ പട്ടികജാതി വിഭാഗം യുവതീ യുവാക്കള്‍ക്ക് മാനേജ്‌മെന്റ് ട്രെയിനി ആയി ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ (മുഖ്യ ഓഫീസിലും 14 ജില്ലാ ഓഫീസുകളിലും), കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലാണ് ഇന്റേണ്‍ഷിപ്പ്. പ്രായപരിധി 21 -40. ഓണറേറിയം പ്രതിമാസം 20,000 രൂപ. നിയമന കാലാവധിയായ ഒരു വര്‍ഷത്തിന് ശേഷം പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കും. അപേക്ഷാ ഫോമുകള്‍ ജില്ലാ / ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍/ കേരള സംസ്ഥാന പട്ടിക ജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് വെബ് സൈറ്റ് എന്നിവിടങ്ങളിലും ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21. വിലാസം - പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ്ഭവൻ പി ഒ, തിരുവനന്തപുരം - 695 033.ഫോണ്‍: 9400068509, 0491 2544411.
- Log in to post comments