ജില്ലാതല അറിയിപ്പുകള്
നെരുവമ്പ്രം ഐ.എച്ച്.ആര്.ഡി കോളേജ് കെട്ടിടോദ്ഘാടനം 19 ന്
പയ്യന്നൂര്‍ നെരുവമ്പ്രം ഐ.എച്ച്.ആര്.ഡി കോളേജ് പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഒന്നാംനില ഫെബ്രുവരി 19 ന് ഉച്ചയ്ക്ക് ഒരുമണിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം ചെയ്യും. എം വിജിന് എം.എല്‍.എ അധ്യക്ഷനാകും. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയാകും.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പിണറായി ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന് ട്രേഡില്‍ നിലവിലുള്ള ഒരു ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം / ഡിപ്ലോമയും രണ്ടുവര്‍ഷ പ്രവൃത്തിപരിചയം / ഇലക്ട്രീഷ്യന് ട്രേഡില്‍ എന്‍ ടി സി/ എന്‍ എ സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള ഇ ഡബ്ല്യു എസ് വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ വിശ്വകര്‍മ്മ പ്രയോറിറ്റി വിഭാഗത്തില്‍പെട്ടവരെയും വിശ്വകര്‍മ്മ പ്രയോറിറ്റി വിഭാഗത്തില്‍പെട്ടവരുടെ അഭാവത്തില്‍ നോണ്‍ പ്രയോറിറ്റി വിഭാഗത്തെയും അവരുടെ അഭാവത്തില്‍ എല്‍ സി/എ ഐ വിഭാഗത്തില്‍പെട്ടവരെയും അവരുടെയും അഭാവത്തില്‍ എസ്.സി പ്രയോറിറ്റി - നോണ്‍ പ്രയോറിറ്റി / മുസ്ലിം പ്രയോറിറ്റി - നോണ്‍ പ്രയോറിറ്റി / ഈഴവ, തിയ്യ, ബില്ലവ ക്രമത്തില്‍ പരിഗണിക്കും. അപേക്ഷകര്‍ യോഗ്യത, മുന്‍പരിചയം, മുന്‍ഗണന എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡുമായി ഫെബ്രുവരി 20 ന് രാവിലെ 11 മണിക്ക് കമ്പനിമൊട്ടയിലുള്ള പിണറായി ഗവ. ഐ.ടി.ഐ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04902384160
ഗതാഗത നിയന്ത്രണം
പയ്യന്നൂര്‍ ബ്ലോക്കില്‍ കാങ്കോല്‍ - ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന കുണ്ടയാം കോവ്വല്‍ മഞ്ചപ്പറമ്പ് താനിച്ചേരി കാനം മാവിലാന്‍ കോളനി റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ സുബ്രമണ്യം കോവില്‍ മുതല്‍ മാവിലാന്‍ കോളനി റോഡ് വരെ ഫെബ്രുവരി 17 മുതല്‍ 10 ദിവസത്തേക്ക് ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് കണ്ണൂര്‍ എല്‍ എസ് ജി ഡി - പി ഐ യു (പി എം ജി എസ് വൈ) അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.
ലേലം
കോടതി വാറണ്ട് പ്രകാരം കുടിശ്ശിക ഈടാക്കുന്നതിന് ഇരിവേരി അംശം ദേശം റിസര്‍വെ നമ്പര്‍ 20/150(20/149) ല്‍പ്പെട്ട 3.74 ആര് വസ്തു ഫെബ്രുവരി 18ന് രാവിലെ 11 മണിക്ക് പ്രസ്തുത സ്ഥലത്ത് ലേലം ചെയ്ത് വില്‍പ്പന നടത്തും. ഫോണ്‍: 0497 2704969
- Log in to post comments