Skip to main content

ലോക അമിതവണ്ണ ദിനം: വാക്കത്തോൺ സം​ഘടിപ്പിച്ചു

ജില്ലാ ഹോമിയോ ആശുപത്രിയുടെ ആയുഷ്മാൻഭവ യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക അമിതവണ്ണ ദിനത്തോടനുബന്ധിച്ച് മ്യൂസിയം മുതൽ വെള്ളയമ്പലം വരെ വാക്കത്തോൺ സംഘടിപ്പിച്ചു. മ്യൂസിയം സബ് ഇൻസ്പെക്ടർ അമ്പിളി ജനാർദ്ദനൻ ഫ്ലാഗ് ഓഫ് ചെയ്തു. ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിൻസി സെബാസ്റ്റ്യൻ വാക്കത്തോണിന്റെ ഉദ്ഘാടനം നിർവഹിച്ചു.

തുടർന്ന് മാനവീയം വീഥിയിൽ ആയുഷ്മാൻഭവ യോഗ ഇൻസ്ട്രക്ടർ ഡോ.സൗമി, നാചുറോപ്പതി മെഡിക്കൽ ഓഫീസർ ഡോ. പാർവ്വതി എന്നിവരുടെ നേതൃത്വത്തിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. ആയുഷ്മാൻഭവ കൺവീനർ ഡോ. ശ്രീദേവി അമിതവണ്ണ ബോധവൽക്കരണ ക്ലാസ് നയിച്ചു.

നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഗായത്രി. ആർ. എസ്, ജി എച്ച് ഡി കുടപ്പനക്കുന്ന് സി.എം.ഒ ഡോ. ആനന്ദ് പി.ആർ   ഡോ. അനിജ, ഡോ. ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

എൻഎഎം ജീവനക്കാർ, എൻ എച്ച് എം മെഡിക്കൽ ഓഫീസർമാർ, യോഗ ഇൻസ്ട്രക്ടർമാർ, മൾട്ടി പർപ്പസ് വർക്കർമാർ, ഹോമിയോ ആശുപത്രി ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജില്ലാ ഹോമിയോ ആശുപത്രി യോഗ വിദ്യാർത്ഥികളുടെ യോഗാഭ്യാസവും നടത്തി.

date