Skip to main content

മുഖ്യമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റേയും സന്ദേശം പകർന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. നിയമസഭാ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പത്നി കമല വിജയനും ചേർന്ന് വിരുന്നിലേക്ക് വിശിഷ്ടാതിഥികളെ സ്വീകരിച്ചു.

നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ, മന്ത്രിമാരായ വി. ശിവൻകുട്ടികടന്നപ്പള്ളി രാമചന്ദ്രൻഒ. ആർ. കേളുവി. എൻ. വാസവൻജി. ആർ. അനിൽഎം. ബി. രാജേഷ്കെ. കൃഷ്ണൻകുട്ടിപി. രാജീവ്വീണാ ജോർജ്എ. കെ. ശശീന്ദ്രൻകെ. രാജൻചീഫ് സെക്രട്ടറി എ. ജയതിലക്മേയർ വി. വി. രാജേഷ്എംപിമാരായ ജോൺ ബ്രിട്ടാസ്എ. എ. റഹിംപ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടികെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്എംഎൽഎമാർമറ്റ് ജനപ്രതിനിധികൾവിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾമതസാമൂഹികവ്യവസായചലച്ചിത്ര രംഗങ്ങളിലെ പ്രമുഖർഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ്. 834/2026

date