Skip to main content

നിയമസഭാ ഹോസ്റ്റൽ പുതിയ ബ്ലോക്ക് 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നിയമസഭാ ഹോസ്റ്റലിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ പമ്പ ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 24ഉച്ചയ്ക്ക് 3.30ന് സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെംബേഴ്‌സ് ലോഞ്ചിൽ നിയമസഭാ സ്പീക്കർ എ. എൻ. ഷംസീറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ചടങ്ങിൽ നിയമസഭാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ ഡോ. എൻ. കൃഷ്ണ കുമാറിന് നിയമസഭയുടെ ഉപഹാരംപമ്പ ബ്ലോക്കിന്റെ നിർമ്മാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ എം.ഡി-യ്ക്കുള്ള ഉപഹാരം എന്നിവ സമർപ്പിക്കുന്നതാണ്.

തുടർന്ന് നിയമസഭാ പ്രസിദ്ധീകരണങ്ങളായ 'കേരള നിയമസഭ നടപടിക്രമവും കീഴ്വഴക്കങ്ങളും(മൂന്നാം പതിപ്പ്)', 'കേരള നിയമസഭനിയമനിർമ്മാണത്തിന്റെ ഏഴു പതിറ്റാണ്ടുകൾ(1957-2026)', 'ഭരണഘടനാ നിർമ്മാണസഭ ചർച്ചകൾ മലയാള പരിഭാഷ വാല്യം 456 എന്നീ ഗ്രന്ഥങ്ങളുടെ പ്രകാശനം, 'നിയമസഭയുടെ പുതിയ ഡൈനാമിക്ക് വെബ്‌സൈറ്റ്', 'നിയമസഭയുടെ പുതിയ വെബ്കാസ്റ്റിംഗ് സോഫ്റ്റ്‌വെയർഎന്നിവയുടെ ഉദ്ഘാടനംകേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്റെ ഭാഗമായുള്ള മാധ്യമ അവാർഡുകൾബെസ്റ്റ് മെഗാ ഇവന്റ് അവാർഡ്2024 ലെ ഭരണഭാഷാ സേവന സാഹിത്യ പുരസ്‌കാരവിതരണം2025-ലെ ഭരണഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനവിതരണം എന്നിവ നിർവഹിക്കും.

പി.എൻ.എക്സ്. 835/2026

date