ഭിന്നശേഷി സംവരണം: അപേക്ഷകര്‍ പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്യണം
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണനിയമനം നടപ്പാക്കുന്നതിന് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളുടെയും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറുകളുടെയും അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ മാനേജര്‍മാര്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സംവരണ നിയമനത്തിനായി വിട്ടുനല്‍കിയ തസ്തികകളുടെ വിവരവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും ലഭ്യമാക്കിയ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ വിവരവും സമന്വയ സൈറ്റില്‍ (https://samanwaya.kite.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത ഉദ്യോഗാര്‍ഥികള്‍ക്ക് അവരവരുടെ മൊബൈല്‍ നമ്പറില്‍ ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ച് ഫെബ്രുവരി 28നകം സമന്വയയില്‍ ലോഗിന്‍ ചെയ്ത് പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്യുകയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് സര്‍ട്ടിഫിക്കറ്റുകളും അപ് ലോഡ് ചെയ്യുകയും ലഭ്യമായ ഒഴിവ് വിവരങ്ങള്‍ പരിശോധിച്ച് ഓപ്ഷന്‍ ക്രമപ്രകാരം നല്‍കുകയും വേണം. ഏന്തെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ചെങ്ങന്നൂര്‍ മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ ബന്ധപ്പെടാമെന്ന് ജില്ലാതല സമിതി കണ്‍വീനര്‍ അറിയിച്ചു. ഫോണ്‍: 0479- 2455901, 9447463736.
- Log in to post comments