Post Category
വിഷൻ/ വിഷൻ പ്ലസ് പദ്ധതി: അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന വിഷന്‍/വിഷന്‍ പ്ലസ് പദ്ധതി പ്രകാരം പരിശീലനം നല്കാന് തയ്യാറുള്ള സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ പങ്കെടുക്കുന്നതിനാണ് പരിശീലനം നല്‍കേണ്ടത്. അപേക്ഷകളില്‍ സ്ഥാപനം ആരംഭിച്ച വര്‍ഷം, മുന്‍വര്‍ഷങ്ങളില്‍ പരിശീലനം നല്കിയ വിദ്യാര്‍ഥികളുടെ വിജയശതമാനം, വിജയികളുടെ വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍ തുടങ്ങിയവയും സ്ഥാപനത്തിന്റെ ബ്രോഷർ, ഫീസ് സ്ട്രക്ച്ചര്‍ എന്നിവ ഉള്‍പ്പെടുത്തണം. അപേക്ഷകള്‍ മാർച്ച് ആറിന് അഞ്ച് മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോൺ: 04872360381
date
- Log in to post comments