Skip to main content

മൈക്രോ ബയോളജിസ്റ്റ് 

ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചറിന്റെ കീഴിൽ വർക്കല ഓടയം ഹാച്ചറിയിൽ മൈക്രോബയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്വാകൾച്ചർ ആൻഡ് അനിമൽ ഹെൽത്ത് മാനേജ്‌മെന്റ്/ മൈക്രോബയോളജി/ ബയോടെക്‌നോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ദിവസവേതനം 1,270 രൂപ. താൽപര്യമുള്ളവർ ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള, (ADAK),  ടിസി 29/3126റീജ മിൻചിൻ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം - 14 വിലാസത്തിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ മാർച്ച് 4 നകം തപാൽ മുഖേന അപേക്ഷ സമർപ്പിക്കണം.

പി.എൻ.എക്സ്. 914/2026

date