Post Category
ഹെല്‍ത്തി കേരള ക്യാമ്പയിന് പരിപാടി നടത്തി
ഹെല്‍ത്തി കേരള ക്യാമ്പയിനിന്റെ ഭാഗമായി ചിറ്റൂര്‍ മണ്ഡലത്തിലെ രണ്ടാംഘട്ട പൊതുപരിപാടി നല്ലേപ്പിള്ളി എസ്.എ ഓഡിറ്റോറിയത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് വി.ബിനു അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി മാരത്തോണ്‍, മാസ് യോഗ പരിശീലനം, ആയുഷ് ബോധവല്‍ക്കരണ ക്ലാസ്കൂള്, സുംബാഡാന്സ്, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തല്‍, ചികിത്സാ സംബന്ധമായ കിഴികള്‍ മുതലായവയുടെ പ്രദര്‍ശനം, ഔഷധ സസ്യ വിതരണം, ജീവിത ശൈലി രോഗനിര്‍ണയ സ്ക്രീനിങ് എന്നിവ സംഘടിപ്പിച്ചു.
തത്തമംഗലം ആയുര്‍വേദ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഉഷ സലൂജ വിഷയാവതരണം നടത്തി. വിവിധ ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments