കൊടുവായൂര്‍ ജിഎച്ച്എസ്എസ് ഗ്രൗണ്ട് നവീകരണ നിര്‍മ്മാണോദ്ഘാടനം നടന്നു
കൊടുവായൂര്‍ ജിഎച്ച്എസ്എസ് ഗ്രൗണ്ട് നവീകരണ നിര്‍മ്മാണോദ്ഘാടനം കെ.ബാബു എം എല്‍ എ നിര്‍വഹിച്ചു. സംസ്ഥാന കലാ കായിക താരങ്ങളെ പരിപാടിയില്‍ അനുമോദിച്ചു. കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരുകദാസ് പ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് കെ.എസ് ഷമീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഒരുകോടി രൂപ ചെലവഴിച്ചാണ് സ്കൂള്‍ ഗ്രൗണ്ട് നവീകരണം നടത്തുന്നത്.
പദ്ധതിയില്‍ പ്രധാനമായും ഗ്രൗണ്ട് ഡെവലപ്മെന്റ്, മഡ് ഫുട്ബോള്‍ കോര്‍ട്ട് ആന്‍ഡ് മഡ് വോളിബോള്‍ കോര്‍ട്ട്, ഫെന്‍സിങ്്, ഡ്രയിന്‍, ക്രിക്കറ്റ് പിച്ച് ആന്‍ഡ് ലോംഗ് ജംപ് പിറ്റ്, ഫ്ളൈഡ് ലൈറ്റ് എന്നീ ഘടകങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വാര്‍ഡ് മെമ്പര്‍ കെ. ഷീല, പ്രിന്‍സിപ്പല്‍ ടി ശോഭ, പ്രധാന അധ്യാപിക എം. വിനിത, കായികാധ്യാപിക എസ്. ജിജി, പിടിഎ പ്രസിഡന്റ് കെ. രവിചന്ദ്രന്‍, എംപിടി എ പ്രസിഡന്റ് കെ. ഷീബ, എസ്എംസി ചെയര്മാന് സി. പ്രേമദാസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments