വെള്ളിനേഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു
വെള്ളിനേഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കായി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ഇന്ന് വലിയ മാറ്റത്തിന്റെ പാതയിലാണെന്നും ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നവകേരളം കര്‍മ്മപദ്ധതിയിലെ വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി ഫണ്ടില്‍ നിന്ന് 3.90 കോടി രൂപ ചിലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളിലുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്.
പരിപാടിയില്‍ പി. മമ്മിക്കുട്ടി എംഎല്‍എ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.എം.ശശി, ശ്രീകൃഷ്ണപുരം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.അശോക് കുമാര്‍, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എ.സുരേഷ്‌കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ- വെള്ളിനേഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാഫലകം അനാച്ഛാദനം പി. മമ്മിക്കുട്ടി എംഎല്‍എ നിര്‍വഹിക്കുന്നു
- Log in to post comments