പോത്തുണ്ടി ഗവ എല്‍.പി സ്കൂളിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്തു
നെന്മാറ പോത്തുണ്ടി ഗവ എല്‍.പി സ്കൂളില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കെ. ബാബു എം.എല്‍.എ നിര്‍വഹിച്ചു. 2023-24 വര്‍ഷത്തെ എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 32 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.സി സുനില്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പ്രബിത ജയന്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.ആര് നാരായണന്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൗമ്യ വിജയ്, വാര്‍ഡ് അംഗങ്ങളായ എം. മനു, സി. ഗൗരി, കൊല്ലംകോട് എ.ഇ.ഒ ഡി. സൗന്ദര്യ, എച്ച്.എം ബി വിനോദ് കുമാര്‍, പിടിഎ പ്രസിഡന്റ് രമ്യ, എസ്.എം.സി ചെയര്‍പേഴ്സണ്‍ റംസിയ, സ്റ്റാഫ് സെക്രട്ടറി പൂര്‍ണിമ ഗോപിനാഥ്, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments