Post Category
ലൈന്‍മാന്‍ ദിനം ആചരിച്ചു
കെ എസ് ഇ ബി പെരിങ്ങോട്ടുകുറിശ്ശി സെക്ഷന്റെ ആഭിമുഖ്യത്തില്‍ ലൈന്‍മാന്‍ ദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നടന്ന സുരക്ഷാ പരേഡിന് കുഴല്‍മന്ദം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അമുദ നേതൃത്വം നല്‍കി. സുരക്ഷാ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ ഘോഷയാത്രയും നടത്തി. വൈദ്യുതി സൗകര്യമില്ലാതെ കഴിഞ്ഞിരുന്ന രത്‌ന ദാസിന്റെ വീട്ടിലേക്ക് ദിനാചരണത്തിന്റെ ഭാഗമായി ജീവനക്കാരും കോണ്‍ട്രാക്ടര്‍മാരും സ്വന്തം നിലയില്‍ പണം സ്വരൂപിച്ച് ആവശ്യമായ വയറിങ്ങും സുരക്ഷാ സംവിധാനങ്ങളും ഒരുക്കി വൈദ്യുതി കണക്ഷന്‍ നല്‍കി. അസിസ്റ്റന്റ് എന്‍ജിനീയര്‍ രതീഷ് വൈദ്യുതി സ്വിച്ച് ഓണ്‍ ചെയ്തു.
date
- Log in to post comments