Skip to main content

എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പയിൻ

ഗർഭാശയഗള അർബുദത്തെ പ്രതിരോധിക്കുന്നതിനായുള്ള എച്ച്‌.പി.വി. (HPV) വാക്സിൻ ദേശീയ പ്രതിരോധകുത്തിവെയ്പ്പുപട്ടികയിൽ ഉൾപ്പെടുത്തുന്നതിനു മുന്നോടിയായാണ് ദേശീയതലത്തിൽ 14 വയസ് പൂർത്തിയായ പെൺകുട്ടികൾക്ക്‌ ആദ്യഘട്ടത്തിൽ എച്ച്‌.പി.വി. വാക്‌സിനേഷൻ ആരംഭിച്ചത്. 2026 ഫെബ്രുവരി 28നു രാജ്യവ്യാപകമായി ആരംഭിച്ച വാക്‌സിനേഷൻ ക്യാമ്പയിന്റെ ഭാഗമായി മൂന്നു മാസത്തിനകം 14 വയസു പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഒറ്റ ഡോസ് വാക്‌സിൻ നൽകാനാണ് ഭാരത സർക്കാർ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. തുടർന്ന്, ദേശീയ പ്രതിരോധകുത്തിവയ്പു പട്ടികയിൽ ഉൾപ്പെടുത്തി വരുന്ന വർഷങ്ങളിൽ 14 വയസു പൂർത്തിയാക്കുന്ന മുറയ്ക്ക് എല്ലാ പെൺകുട്ടികൾക്കും വാക്‌സിൻ നൽകി ഭാവിയിൽ എല്ലാ പെൺകുട്ടികളെയും സ്ത്രീകളെയും ഗർഭാശയഗള കാൻസറിൽ നിന്ന് സംരക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലും എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലൂടെയും 14 വയസുള്ള പെൺകുട്ടികൾക്ക് സൗജന്യമായി എച്ച്.പി.വി വാക്സിനേഷൻ നൽകും. 14 വയസുള്ള പെണ്‍കുട്ടികള്‍ക്ക് എച്ച്.പി.വി വാക്‌സിന്‍ ലഭിക്കുന്നതിന് U-WIN പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയോ നേരിട്ട് ആരോഗ്യകേന്ദ്രത്തിലെത്തുകയോ ചെയ്യാം. https://uwin.mohfw.gov.in/home എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ആശാ പ്രവര്‍ത്തകരെയോ സമീപിക്കാം. ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 13515 പെൺകുട്ടികൾക്ക് വാക്സിനേഷൻ നൽകും. ആദ്യ ദിനം 111 പേർ വാക്സിൻ സ്വീകരിച്ചു

date