Skip to main content

*2026 നിയമസഭാ തിരഞ്ഞെടുപ്പ്: വീഡിയോ റെക്കോർഡിങ്ങിന് ക്വട്ടേഷൻ ക്ഷണിച്ചു*

2026 നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ്  ഓഫീസർക്കും ആലപ്പുഴ ജില്ലയിലെ വിവിധ സ്ക്വാഡുകൾക്കും റിട്ടേണിംഗ് ഓഫീസർ/ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ എന്നിവരുടെ ഓഫീസുകൾക്കും വീഡിയോ റെക്കോർഡിങ് ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.

യൂണിറ്റ് ഒന്നിന് (ഒരു വീഡിയോ റെക്കോർഡിങ് ക്യാമറ വീഡിയോഗ്രാഫർ സഹിതം) എട്ട് മണിക്കൂർ, 12 മണിക്കൂർ, 24 മണിക്കൂർ എന്നിങ്ങനെയുള്ള നിരക്കിനുള്ള ക്വട്ടേഷൻ വ്യക്തികളിൽ നിന്നോ ഫോട്ടോഗ്രാഫി സംഘടനകളിൽ നിന്നോ ആണ് ക്ഷണിച്ചിരിക്കുന്നത്.

 ക്വട്ടേഷനുകൾ മാർച്ച് ഏഴ് വൈകുന്നേരം നാല് മണിക്ക് മുമ്പായി ആലപ്പുഴ ജില്ലാ ഇലക്ഷൻ വിഭാഗത്തിൽ ലഭിക്കണം. ഈ വിഷയത്തിൽ ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടറുടെ തീരുമാനം അന്തിമമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ ജില്ലാ ഇലക്ഷൻ വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0477-2251801, 9497339398

date