പാരാവെറ്റ് നിയമനം; കൂടിക്കാഴ്ച മാർച്ച് നാലിന്
പഴയന്നൂര്‍ ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് വഴി മൃഗചികിത്സാ സേവനം നല്‍കുന്നതിന് ഒരു പാരാവെറ്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. 90ല്‍ കുറഞ്ഞ ദിവസത്തേക്കാണ് നിയമനം. യോഗ്യത- വി എച്ച് എസ് സി, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസില്‍ നിന്നും വെറ്ററിനറി ലബോറട്ടറി ടെക്‌നിക്‌സ്, ഫാര്‍മസി ആന്‍ഡ് നഴ്‌സിങില്‍ സ്‌റ്റൈപ്പന്റോടെ പരിശീലനം ലഭിച്ചവരുമാകണം. ഇവരുടെ അഭാവത്തില്‍ വി എച്ച് എസ് സി ലൈഫ്‌സ്റ്റോക്ക് മാനേജ്‌മെന്റ്/ വി എച്ച് എസ് സി ഇന്‍ ഇന്‍ എന്‍ എസ് ക്യൂ എഫ് കോഴ്‌സ് ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍/സ്‌മോള്‍ പൗള്‍ട്രി ഫാര്‍മര്‍ യോഗ്യതയുള്ളവരേയും പരിഗണിക്കും. ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ ലൈസന്‍സ് അഭിലഷണീയം. താത്പ്പര്യമുള്ളവര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ മാർച്ച് നാലിന് രാവിലെ 10.30 ന് ബന്ധപ്പെട്ട രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0487 2361216.
- Log in to post comments