Post Category
എംപ്ലോയ്മെന്റെ എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാം
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് മാവേലിക്കര എംപ്ലോയ്മെന്റെ എക്സ്ചേഞ്ചിന്റെ പരിധിയിൽ ഉൾപ്പെട്ട അധ്യാപക യോഗ്യതയുള്ള എംപ്ലോയെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് പേര് രജിസ്റ്റർ ചെയ്യാം. അർഹരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ജനന തീയതി, മേൽവിലാസം, മെഡിക്കൽ സർട്ടിഫിക്കറ്റ്, യു ഡി.ഐ.ഡി കാർഡ് എന്നീ രേഖകൾ സഹിതം മാർച്ച് 31നകം മാവേലിക്കര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണമെന്ന് എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ: 0479-2344301.
date
- Log in to post comments