Skip to main content

എറണാകുളം മെഡിക്കൽ കോളേജ് മാതൃശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ഇന്ന്

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് (മാർച്ച് 03) വൈകിട്ട് അഞ്ചിന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. 

ഗർഭിണികൾക്കും കുട്ടികൾക്കും ഉന്നത നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 285.31 കോടി രൂപ ചെലവിൽ 8.27 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ 850 കിടക്കകളുള്ള പുതിയ ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്. 

ഉന്നത നിലവാരത്തിനുള്ള ആധുനിക രോഗനിർണയ സംവിധാനങ്ങൾ ഉൾപ്പെടുന്ന മാതൃ ശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ഐ.സി.എം ആറിൽ നിന്നും ഒരു കോടി 97 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച ലെവൽ 2 വൈറോളജി ടെസ്റ്റിംഗിന് പര്യാപ്തമായ മൈക്രോബയോളജി ലാബ്, ഹെൽത്ത് ഹബ്ബിൻ്റെ ഭാഗമായി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ടുകോടി 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച 12 പേ വാർഡുകൾ, ത്വക്ക് രോഗ വിഭാഗത്തിന് കീഴിൽ അത്യാധുനിക ഉപകരണങ്ങൾ ഉൾപ്പെടുത്തി ബി.പി.സി.എൽ ൻ്റെ സഹകരണത്തോടെ സജ്ജീകരിച്ച കോസ്മെറ്റോളജി ക്ലിനിക്, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ടുകോടി ചെലവഴിച്ച് നിർമ്മിച്ച മൾട്ടിപാർക്കിംഗ് ഷെഡ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ 2023 - 24 പ്ലാൻ ഫണ്ടിൽ നിന്നും 1 കോടി 15 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച അക്കാദമിക് ബ്ലോക്ക് ലിഫ്റ്റ് എന്നിവയുടെ ഉദ്ഘാടനവും, 2024- 2025 പ്ലാൻ ഫണ്ടിൽ നിന്നും 3 കോടി 67 ലക്ഷം രൂപ  ചെലവഴിച്ച് നിർമ്മിക്കുന്ന ബി.എം. ബി.സി. നിലവാരത്തിലുള്ള റോഡുകളുടെ നിർമ്മാണ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാവും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹൈബി ഈടൻ എം.പി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ എം. എൽ.എ മാരായ അനൂപ് ജേക്കബ്, ആൻ്റണി ജോൺ, അൻവർ സാദത്ത്, കെ ബാബു, എൽദോസ് കുന്നപ്പള്ളി, മാത്യു കുഴൽനാടൻ, കെ.ജെ മാക്സി, റോജി എം ജോൺ, പി.വി ശ്രീനിജിൻ, ഉമ തോമസ്, കെ.എൻ ഉണ്ണികൃഷ്ണൻ, ടി.ജെ വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാധാകൃഷ്ണൻ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, കളമശ്ശേരി മുൻസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ, വാർഡ് കൗൺസിലർ കെ. ബി. ബാബുരാജ്, ഇൻകൽ എം.ഡി ഡോ. കെ. ഇളങ്കോവൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.  ഷാഹിർ ഷാ, എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എസ് എസ് മിനി, വൈസ് പ്രിൻസിപ്പാൾ ഡോ. പി അനിൽകുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ. എം ഗണേഷ് മോഹൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീത നായർ, സി.സി.ആർ.സി ഡയറക്ടർ ഡോ. പിജി ബാലഗോപാൽ, ആർ.എം.ഒ ഡോ. എം കെ ഹക്കീം, എ.ആർ.എം.ഓ.ഡോ. യു മധു,  ചീഫ് നഴ്സിംഗ് ഓഫീസർ എം.ആർ ഷീല, പി.ഡ.ബ്ല്യു.ഡി കെട്ടിട വിഭാഗം ചീഫ് എൻജിനീയർ എസ്. ദീപു, ഇലക്ട്രിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അജിത്ത് എന്നിവർ പങ്കെടുക്കും.

date