Skip to main content

സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫും സ്കൂൾ വാർഷികവും മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു

മാടായിക്കോണം പി.കെ ചാത്തൻമാസ്റ്റർ സ്മാരക ഗവൺമെന്റ് യു.പി സ്കൂളിൻ്റെ വാർഷികാഘോഷവും സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫും ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.

ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭിക്കണമെന്ന സർക്കാരിന്റെ നിശ്ചയദാർഢ്യത്തിൻ്റെ ഭാഗമായാണ് ഇന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും അടിസ്ഥാന സൗകര്യങ്ങളും മികച്ച വിദ്യാഭ്യാസവും ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

 ഇരിങ്ങാലക്കുട എം എൽ എയും ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രിയുമായ ആർ ബിന്ദുവിന്റെ നിയോജകമണ്ഡലം തല ആസ്തി വികസന ഫണ്ടിൽ നിന്നും 24 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്കൂൾ ബസ് വാങ്ങിയത്.

 സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ബൈജു കുറ്റിക്കാടൻ,  അജിത് കുമാർ കെ.വി, ശിവകുമാർ, അൽഫോൻസ, വിനീത, ലേഖ, പ്രസാദ്  സ്കൂൾ ഹെഡ്മിസ്ട്രസ് ഇ.ടി ഷെൽബി, പി ടി എ വൈസ് പ്രസിഡന്റ് വി.എം അരുൺ,  ഒ എസ് എ സെക്രട്ടറി പി ബി സത്യൻ,  എസ്.എം.സി ചെയർപേഴ്സൺ ശരണ്യ അനിൽകുമാർ, എം.പി. ടി.എ പ്രസിഡന്റ് ജിനി രാജേഷ്, സ്കൂൾ ലീഡർ പി എസ് ഇഷ ഫാത്തി, ജനപ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

date