Post Category
ഡോക്യുമെന്ററി പ്രകാശനം ചെയ്തു
ജില്ലാ ലൈബ്രറി കൗണ്‍സില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററിയുടെ സ്വിച്ച്ഓണ്‍ കര്‍മം സാഹിത്യകാരന് എം മുകുന്ദന് നിര്‍വഹിച്ചു. കൂത്തുപറമ്പ് മുനിസിപ്പല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുകുന്ദന് മഠത്തില്‍ അധ്യക്ഷനായി. കൂത്തുപറമ്പ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി ഷിജിത്ത് മുഖ്യാതിഥിയായി. ലൈബ്രറി കൗണ്‍സില്‍ ജില്ലാസെക്രട്ടറി പി.കെ വിജയന്, കൂത്തുപറമ്പ് മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ എന്‍.വി ശ്രീജ, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളായ അഡ്വ.വി പ്രദീപന്, ഡോ. സുധ അഴീക്കോടന്‍, പവിത്രന് മൊകേരി, ഡോക്യമെന്ററി സംവിധായകന് ജിത്തു കോളയാട് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments