പെരിങ്ങൊളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.9 കോടി രൂപ ചെലവില്‍ പെരിങ്ങൊളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച കെട്ടിടം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഫസീല അധ്യക്ഷയായി.
മൂന്നുനില കെട്ടിടത്തില്‍ ഒമ്പത് ക്ലാസ് മുറികള്‍, സയന്‍സ്, മാത്സ്, സോഷ്യല്‍, ലാംഗ്വേജ് ലാബുകള്‍, ഡൈനിങ് ഹാള്‍, ലൈബ്രറി, സ്റ്റാഫ് റൂം, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്ലറ്റുകള്, ഭിന്നശേഷിക്കാര്‍ക്കുള്ള ടോയ്ലറ്റുകള് എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.
വിദ്യാകിരണം ജില്ലാ കോഓഡിനേറ്റര്‍ വി പ്രവീണ്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ചിത്ര വാസു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര് വി ജാഫര്‍, ഗ്രാമപഞ്ചായത്ത് അംഗം എ കെ അജിത് പ്രസാദ്, കോഴിക്കോട് റൂറല്‍ എ.ഇ.ഒ കുഞ്ഞിമൊയ്തീന്‍കുട്ടി, മാവൂര്‍ ബി.പി.സി ജോസഫ്, എസ്.എം.സി ചെയര്മാന് എം ഷുക്കൂര്‍, പ്രിന്‍സിപ്പല്‍ എം പി ശ്രീവിദ്യ, പ്രധാനാധ്യാപിക വി ആര് ആശ സിന്ധു, പി.ടി.എ പ്രസിഡന്റ് എം പി ബൈജു, വൈസ് പ്രസിഡന്റ് ദിവ്യ മനോജ്, എം.പി.ടി.എ പ്രസിഡന്റ് ആര് വി സജ്ന എന്നിവര്‍ സംസാരിച്ചു.
- Log in to post comments