പുനര്‍ഗേഹം ഭവനസമുച്ചയം ഇന്ന് (മാര്‍ച്ച് നാലിന്) നാടിന് സമര്‍പ്പിക്കും
24 കുടുംബങ്ങള്‍ പുതിയ വീട്ടിലേക്ക് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി ഫിഷറീസ് വകുപ്പ് പുനര്‍ഗേഹം പദ്ധതിയില്‍ കുമ്പള കോയിപ്പാടിയില്‍ നിര്‍മ്മിച്ച 'സുഭദ്രം' ഭവനസമുച്ചയം ബുധനാഴ്ച നാടിനു സമര്‍പ്പിക്കും. തീരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിക്കുള്ളില്‍ താമസിച്ചിരുന്ന കുടുംബങ്ങളും ലൈഫ് ഭൂരഹിത ഭവനരഹിത പട്ടികയില്‍ ഉള്‍പ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളുമാണ് ആദ്യഘട്ടത്തില്‍ ഫ്‌ളാറ്റുകളിലേക്ക് മാറുന്നത്.
റവന്യൂവകുപ്പ് ഫിഷറീസ് വകുപ്പിന് കൈമാറിയ 1.96 ഏക്കര്‍ ഭൂമിയില്‍ 23.2 കോടി രൂപ ചെലവഴിച്ചാണ് സമുച്ചയം നിര്‍മ്മിച്ചത്. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായ 24 വീടുകളാണ് കൈമാറുന്നത്. ഇന്ന് (മാര്‍ച്ച് നാലിന്) 3.30ന് കോയിപ്പാടി ഭവനസമുച്ചയ അങ്കണത്തില്‍ ബഹു.ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ താക്കോല്‍ കൈമാറും എ.കെ.എം.അഷറഫ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥി ആയിരിക്കും.
- Log in to post comments