മൈക്രോ ഫിനാന്‍സ് വായ്പ അനുവദിച്ചു
വനിതാ വികസ കോര്പ്പറേഷന് മൂന്ന് കോടി രൂപയുടെ മൈക്രോ ഫിനാന്‍സ് വായ്പ ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് അനുവദിച്ചു. സംസ്ഥാന വനിതാ വികസന കോര്പറേഷന് അനുവദിച്ച മൈക്രോ ഫിനാന്‍സ് വായ്പയുടെ വിതരണോത്ഘാടനം രണ്ടിന് ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് പ്രസിഡന്റ് ഇ കുഞ്ഞിരാമന് നിര്‍വഹിച്ചു .ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് സി ഡി എസ് ചെയര്‍പേഴ്സണ്‍ എം ഗുലാബി അദ്ധ്യക്ഷത വഹിച്ചു.
വനിതാ വികസന കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ വി സി ബിന്ദു മൂന്ന് കോടിയുടെ വായ്പ വിതരണവും പദ്ധതി വിശദീകരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എ പി നിഷ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധ രവി ,സി കൃഷ്ണവേണി, പി ലത ഗോപി , വിഷ്ണു ചെറിപ്പടി, വനിതാ വികസന കോര്പ്പറേഷന് ബോര്‍ഡ് മെമ്പര്‍ ഷീബ ലിയോണ്‍,എം കെ പ്രദീഷ് എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ മുനീര്‍ എം.കെ നന്ദി പറഞ്ഞു.
57കുടുംബശ്രീ ഗ്രൂപ്പുകളിലെ 471 അംഗങ്ങള്‍ക്കായി 3 കോടി രൂപയുടെ വായ്പയാണ് ചടങ്ങില്‍ വെച്ച് വിതരണം ചെയ്തത് . വായ്പാ ഉപയോഗിച്ച് ഹോട്ടല്‍, ഗാര്‍മെന്റ്സ് യൂണിറ്റ്, കാറ്ററിംഗ് യൂണിറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് ഉള്‍പ്പടെയുള്ള നിരവധി പദ്ധതികളാണ് കുടുംബശ്രീ ഗ്രൂപ്പുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്.
വനിതാ വികസന കോര്പ്പറേഷന് മൂന്ന് കോടി രൂപയുടെ മൈക്രോ ഫിനാന്‍സ് വായ്പ ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് അനുവദിച്ചു.
- Log in to post comments