ജില്ലാതല അറിയിപ്പുകള്‍
ബോധവല്‍ക്കരണ സെമിനാര്‍ ശനിയാഴ്ച
പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അതിക്രമം തടയല്‍ നിയമത്തെക്കുറിച്ച് മാര്‍ച്ച് ഏഴിന് രാവിലെ പത്തുമണിക്ക് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ടി ഷബ്ന അധ്യക്ഷയാകും. സിറ്റിപോലീസ് കമ്മീഷണര്‍ നിധിന്‍രാജ് മുഖ്യാതിഥിയാകും. പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം എന്ന വിഷയത്തില്‍ മുന്‍ ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. ബി.പി ശശീന്ദ്രന്‍, കുടുംബ ബന്ധങ്ങളുടെ മൂല്യം എന്ന വിഷയത്തില്‍ വിമുക്തി മിഷന്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സമീര്‍ ധര്‍മ്മടം എന്നിവര്‍ ക്ലാസെടുക്കും.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം മാര്‍ച്ച് 17ന് രാവിലെ 11 മണിക്ക് പരിയാരത്തുള്ള കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2800167
ഒഴിവുകള്‍
കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ ജില്ലാ അക്കൗണ്ട്സ് ഓഫീസര്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് ഒന്‍പതിന് രാവിലെ പത്ത് മണിക്ക് എന്‍.എച്ച്.എം ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2709920
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വീഡിയോഗ്രഫി: റീ ക്വട്ടേഷന്‍ ക്ഷണിച്ചു
2026 പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെയും ആവശ്യത്തിലേക്കായി ആവശ്യമായ ദിവസങ്ങളിലെല്ലാം വീഡിയോഗ്രഫറെ ഏര്‍പ്പെടുത്തുന്നതിനും വീഡിയോയുടെ പകര്‍പ്പ് റെക്കോര്‍ഡ് ചെയ്ത് നല്‍കുന്നതിനുമായി സ്ഥാപങ്ങളില്‍ നിന്ന് / വ്യക്തികളില്‍ നിന്ന് സീല്‍ വെച്ച കവറുകളില്‍ റീ ക്വട്ടേഷന്‍ ക്ഷണിച്ചു. നിരതദ്രവ്യമായി ജില്ലാ കലക്ടറുടെ പേരില്‍ പ്ലഡ്ജ് ചെയ്ത 10000 രൂപയുടെ ഡി.ഡിയോ എഫ്.ഡി രസീതോ എസ്.ബിയോ സമര്‍പ്പിക്കണം. ക്വട്ടേഷനുകള്‍ മാര്‍ച്ച് ഒന്‍പതിന് ഉച്ചയ്ക്ക് മൂന്നിനകം കണ്ണൂര്‍ കലക്ടറേറ്റിലുള്ള സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഓഫീസില്‍ ലഭ്യമാക്കണം. ക്വട്ടേഷനുകള്‍ അന്നേദിവസം ഉച്ചയ്ക്ക് 2.50 മുതല്‍ മൂന്നുമണിവരെ മാത്രം tlbkannur@gmail.com എന്ന ഇ മെയില്‍ വിലാസത്തിലും സ്വീകരിക്കും. ക്വട്ടേഷനുകള്‍ അന്നേ ദിവസം വൈകീട്ട് 3.30ന് ഹാജരായവരുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിച്ച് താല്‍ക്കാലികമായി ബിഡ് ഉറപ്പിക്കും. ഇത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ സ്‌ക്രൂട്ടിനി നടത്തി അന്തിമമാക്കും. എന്തെങ്കിലും കാരണവശാല്‍ അന്നേ ദിവസം അവധിയാകുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം മേല്‍ പറഞ്ഞ നടപടികള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി കണ്ണൂര്‍ ജില്ലാ കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗവുമായോ സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഓഫീസുമായോ ബന്ധപ്പെടാം.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് സിവില്‍ എഞ്ചിനീയറിംഗ് വകുപ്പിലെ സര്‍വേ ലാബിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 18ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 04972780226
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് എന്‍വയോണ്‍മെന്റ് എഞ്ചിനീയറിങ് ലാബിലേക്ക് കണ്‍സ്യൂമബിള്‍സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 16ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 04972780226
- Log in to post comments