Skip to main content

പുത്തൂർ ഗവ. ആയുർവേദ ഡിസ്പെൻസറി പുനർ നവീകരണത്തിന്റെ തിളക്കത്തിൽ

പുത്തൂർ ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ
നവീകരിച്ച യോഗാ ഹാളിന്റേയും ആശുപത്രി പുനർ നവീകരണത്തിന്റേയും ഉദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു.
 
പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സേതുമാധവൻ അധ്യക്ഷത വഹിച്ചു. കനറാ ബാങ്ക് തൃശൂർ റീജിയൻ അസിസ്റ്റന്റ് ജനറൽ മാനേജർ പീയൂഷ് ബാബാ സാഹേബ് ഖട്‌ഗർ വിശിഷ്ടാതിഥിയായി.

കനറാ ബാങ്കിന്റെ സി. എസ്. ആർ. ഫണ്ട് ഉപയോഗിച്ചാണ് യോഗാ ഹാളിന്റെ നവീകരണവും ആശുപത്രി പുനർനവീകരണവും നടത്തിയത്.

 പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി റെജി സ്വാഗതവും പുത്തൂർ ഗവ. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. റോസ്ലിൻ ജോസ് നന്ദിയും പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം ഇ. എ. ഓമന, ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം) എസ് ബീനാ കുമാരി, പുത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രിയങ്ക സനീഷ്, സി. കെ. തിലകൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം പി. എസ് അഖിൽ, പുത്തൂർ ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. വി സജു, റെജി പുറ്റാനിയിൽ, ജിനി ഷലി, വി.ആർ. രമേഷ്, അനഘ രതീഷ്, ബബിത ജയൻ, ധന്യ കിഷോർ, ഡെൻസി ലെയ്സൺ, എം എം സേതുമാധവൻ, യോഗ ക്ലബ് പ്രവർത്തകർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

date