Skip to main content

നന്മണ്ട ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകള്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു 

 

വികസനകാര്യങ്ങളില്‍ സമാനതകളില്ലാത്ത മാതൃകയാണ് സര്‍ക്കാര്‍ കാഴ്ചവെക്കുന്നതെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. നന്മണ്ട ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മാപ്പിള സ്‌കൂള്‍ പുതുക്കുടി പൊയില്‍-ചെറിയ പൊയില്‍ താഴം റോഡ്, മഠത്തില്‍ മുക്ക്-എടവനക്കണ്ടി താഴം റോഡ് എന്നിവയാണ് മന്ത്രി നാടിന് സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് രണ്ട് റോഡുകളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചത്. 

ചടങ്ങില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം നിനു അധ്യക്ഷത വഹിച്ചു. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനിഷ ഷൈജു മുഖ്യാതിഥിയായി. നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീല പാടിക്കര, ജില്ലാ പഞ്ചായത്ത് അംഗം പി കെ ബാബു, നന്മണ്ട ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി വിശ്വന്‍, ജയപ്രകാശന്‍ മാസ്റ്റര്‍, സമീറ ഉള്ളാറാട്ട്, ഗ്രാമപഞ്ചായത്ത് അംഗം എം കെ രമേശന്‍, വിജി കുനിയാംപറമ്പത്ത്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ടി എം മിനി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date