Skip to main content
നവീകരിച്ച പത്തായച്ചിറ  ഉപ്പുവെള്ള പ്രതിരോധ ക്രോസ് ബാർ  ഉദ്ഘാടനം ചെയ്തു

നവീകരിച്ച പത്തായച്ചിറ  ഉപ്പുവെള്ള പ്രതിരോധ ക്രോസ് ബാർ  ഉദ്ഘാടനം ചെയ്തു

 

 
നവീകരിച്ച പത്തായച്ചിറ  ഉപ്പുവെള്ള പ്രതിരോധ ക്രോസ് ബാർ എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് നഗരസഭ ചെയർമാൻ പി.കെ സുബൈർ അധ്യക്ഷനായി. തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലുള്ള  കുറ്റിക്കോൽ വയലിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാൻ പണി കഴിപ്പിച്ചതാണ് പത്തായച്ചിറ ഉപ്പുവെള്ള പ്രതിരോധ ക്രോസ് ബാർ. എന്നാൽ  കാലപഴക്കത്താൽ ക്രോസ് ബാർ ഉപയോഗശൂന്യമായതോടെ ഏക്കറുകണക്കിന് കൃഷി ഭൂമിയാണ്  ഉപയോഗശൂന്യമായത്. ഇതേത്തുടർന്നാണ് ഉപ്പുവെള്ള പ്രതിരോധ ക്രോസ് ബാർ നവീകരിക്കാൻ പദ്ധതി രൂപീകരിച്ചത്.

പ്ലാൻ ഫണ്ടിൽ നിന്ന് 2. 17 കോടി രൂപ ചെലവഴിച്ചാണ് ക്രോസ് ബാർ നവീകരിച്ച് പ്രവർത്തനക്ഷമമാക്കിയത്. കൂടാതെ പുഴയ്ക്ക്  ഇരുകരകളിലുമുള്ള റോഡുകളുമായി അപ്രോച്ച് റോഡ് നിർമിച്ച് പാലമായി ക്രോസ്  ബാറിനെ പരിവർത്തനപ്പെടുത്തി. ക്രോസ്ബാർ പാലത്തിന് 46.40 മീറ്റർ നീളവും 4.15 മീറ്റർ വീതിയുമാണുള്ളത്. 2.60 മീറ്റർ ഉയരത്തിൽ വെള്ളം  സംഭരിക്കാനുമാകും. നവീകരണത്തിൻ്റെ ഭാഗമായി
ഷട്ടറുകൾ സൂക്ഷിക്കുന്നതിനുള്ള  സ്റ്റോർ ഷെഡ്, 45 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡ്, ക്രോസ്സ് ബാറിനോട് ചേർന്ന് 38 മീറ്റർ നീളത്തിൽ  സംരക്ഷണ ഭിത്തി എന്നിവയും പൂർത്തിയാക്കി. ക്രോസ് ബാർ നവീകരിച്ചതോടെ
 ഉപ്പുവെള്ളം കയറുന്നതിനും പ്രദേശത്തെ ഗതാഗത പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരമായിരിക്കുകയാണ്.

എക്സികുട്ടീവ് എൻജിനീയർ നോബിൾ സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ ദീപ രഞ്ജിത്ത്, നഗരസഭ സ്ഥിരം സമിതി ചെയർമാന്മാർ പുല്ലായിക്കൊടി ചന്ദ്രൻ, കൗൺസിലർമാരായ
പി ധന്യ , പി കെ ഷീബ, 
കൺവീനർ ടി ബാലകൃഷണൻ വിവിധ രഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date