Skip to main content

ഹരിത കേരളം മിഷന്‍ ബ്രഹ്‌മമംഗലം എച്ച്.എസ്.എസില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചു

കോട്ടയം: ആര്‍ത്തവ ശുചിത്വവും പാരിസ്ഥിതിക സുസ്ഥിരതയും  ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്‍ ബ്രഹ്‌മമംഗലം എച്ച്.എസ്.എസില്‍ ഇനിസിനറേറ്റര്‍ സ്ഥാപിച്ചു. ഉറവിടമാലിന്യ സംസ്‌കരണ ശാസ്ത്രീയമാലിന്യ  സംസ്‌കരണ രീതികള്‍ക്ക് പ്രചാരം നല്‍കുന്നതിന്റെ ഭാഗമായാണ് ഇന്‍സിനറേറ്റര്‍, മെന്‍സ്ട്രുവല്‍ കപ്പ് എന്നിവയുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സണ്ണി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ടി.ആര്‍. സുഗതന്‍ അധ്യക്ഷത വഹിച്ചു. ഇന്‍സിനറേറ്റര്‍ ഉപയോഗം സംബന്ധിച്ച് ഹരിത കേരളം മിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ പി.ആര്‍. അനുപമ ക്ലാസ്സെടുത്തു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് എസ്. അഞ്ജു,സ്‌കൂള്‍ പ്രഥമാധ്യാപിക എസ്. ജയശ്രീ, പി.ടി.എ പ്രസിഡന്റ് റെജിമോന്‍ പൂത്തറ,പി.എ. അനിഷമോള്‍  എന്നിവര്‍ പങ്കെടുത്തു.

date