ലോക ഗ്ലോക്കോമ വാരാചരണം; ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ദേശീയാരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അജയ് രാജന് നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ ഒഫ്താല്‍മിക് കോര്‍ഡിനേറ്റര്‍ കവിത.പി അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജൂനിയര്‍ കണ്‍സല്‍ട്ടന്റ് കമല്‍ കെ. ജോസ്, ജില്ലാ ആര്.ബി.എസ്.കെ കോഓര്‍ഡിനേറ്റര്‍ നിജിത കെ എന്നിവര്‍ സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.പി ഹസീബ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ജില്ലയിലെ ജെ.പി.എച്ച്.എന്‍, എം.എല്‍.എസ്.പി, ആര്.ബി.എസ്.കെ പ്രവര്‍ത്തകര്‍ക്ക് വേണ്ടി നടത്തിയ ബോധവല്‍ക്കരണ സെമിനാറില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ജൂനിയര്‍ കണ്‍സള്‍റ്റന്‍ഡ് ഒഫ്താല്‍മോളജി ഡോ.അപര്‍ണ എസ്, നീലേശ്വരം താലൂക്ക് ആശുപത്രി ഒപ്റ്റോമെട്രിസ്റ്റ് അജീഷ് കുമാര്‍. കെ എന്നിവര്‍ ക്ലാസ്സെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ അന്ധതാ കാഴ്ച വൈകല്യ നിയന്ത്രണ സമിതി കാസര്‍കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്ലോക്കോമയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വര്‍ഷവും മാര്‍ച്ച് രണ്ടാം വാരം വേള്‍ഡ് ഗ്ലോക്കോമ അസോസിയേഷന്, വേള്‍ഡ് ഗ്ലോക്കോമ പേഷ്യന്റ് നെറ്റ്വര്‍ക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക ഗ്ലോക്കോമ വാരാചരണം നടത്തിവരുന്നു. മാര്‍ച്ച് എട്ട് മുതല്‍ 14 വരെയാണ് ഈ വര്‍ഷത്തെ ഗ്ലോക്കോമ വാരാചരണം. മാര്‍ച്ച് 12ന് ലോക ഗ്ലോക്കോമ ദിനമായി ആചരിക്കുന്നു. വരാചരണത്തിന്റെ ഭാഗമായി ഒരാഴ്ചക്കാലം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ഗ്ലോക്കോമ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി രാംദാസ് അറിയിച്ചു.
- Log in to post comments