ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ്: നാല് കേസുകള്‍ തീര്‍പ്പാക്കി
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്മാന് അഡ്വ.എ.എ.റഷീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് പരിഗണിച്ച നാല് കേസുകളും തീര്‍പ്പാക്കി. വസ്തുവില്‍ കൂടി കടന്നുപോകുന്ന വൈദ്യുതിലൈന്‍ മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച ഹര്‍ജിയില്‍ രണ്ട് മാസത്തിനകം പരിഹാരം കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
കേരള പരിവര്‍ത്തിത ശുപാര്‍ശിത കോര്‍പറേഷനില്‍ നിന്നും വായ്പ ലഭിക്കാന്‍ കാലതാമസം നേരിടുന്നുവെന്നപരാതിയില് ധനകാര്യ വകുപ്പിന്റെ ‘വേയ്സ് ആന്‍ഡ് മീന്‍സ് ക്ലിയറന്‍സ്' ഉടന്‍ ലഭ്യമാക്കുന്ന മുറയ്ക്ക് അനുവദിക്കാന്‍ റീജ്യണല്‍ ഡയറക്ടറോട് നിര്‍ദ്ദേശിച്ചു. കൊല്ലം സ്വദേശിനിയായ യുവതിയെ കള്ളക്കേസില്പെടുത്തിയെന്ന പരാതിയിലും, കുലശേഖരപുരം സര്‍വീസ് സഹകരണ ബാങ്ക് അധികൃതര്‍ കരാര്‍പ്രകാരമുള്ള വാടക കുടിശിക നല്‍കുന്നില്ലെന്ന കരുനാഗപ്പള്ളി ആദിനാട് സ്വദേശി സമര്‍പ്പിച്ച പരാതിയിലും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു. പുതിയ പരാതികള്‍ 9746515133 വാട്സ്ആപ്പ് നമ്പറിലൂടെയും സ്വീകരിക്കുമെന്ന് ചെയര്മാന് അറിയിച്ചു.
- Log in to post comments