Post Category
ലോകായുക്ത സിറ്റിങ്
കേരള ലോകായുക്ത കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ക്യാമ്പ് സിറ്റിങ് നടത്തും. കണ്ണൂരിൽ മാർച്ച് 24നു രാവിലെ 10.30 ന് കണ്ണൂർ പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിലും കോഴിക്കോട് മാർച്ച് 25നും 26നും രാവിലെ 10.30 ന് കോഴിക്കോട് പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിലും സിറ്റിങ് നടത്തും. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാർ, ഉപ ലോകായുക്ത ജസ്റ്റിസ് ഷെർസി വി എന്നിവർ പരാതികൾ പരിഗണിക്കും. സിറ്റിങ് ദിവസങ്ങളിൽ നിശ്ചിത ഫോമിലുള്ള പുതിയ പരാതികൾ സ്വീകരിക്കുമെന്ന് ലോകായുക്ത രജിസ്ട്രാർ അറിയിച്ചു.
പി.എൻ.എക്‌സ്. 1105/2026\
date
- Log in to post comments