Post Category
അഞ്ചാനകുഴിക്കര - പാച്ചൻമുക്ക്-കാക്കാണിക്കര - വട്ടക്കരിക്കകം റോഡ് തുറന്നു കൊടുത്തു
അഞ്ചാനകുഴിക്കര - പാച്ചൻമുക്ക്-കാക്കാണിക്കര - വട്ടക്കരിക്കകം റോഡിന്റെ ഉദ്ഘാടനം ഡി.കെ മുരളി എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു ചുവടുവെയ്പ്പായി മാറുന്ന ഈ പദ്ധതി ഗ്രാമീണ മേഖലയുടെ വികസനത്തിന് പുതിയ വേഗത പകരുമെന്ന് സി.കെ മുരളി എംഎൽഎ പറഞ്ഞു.
പാങ്ങോട് കാക്കാണിക്കര ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി പി, കാക്കാണിക്കര വാർഡ് അംഗം കെ.അനിൽകുമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു
date
- Log in to post comments