Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

പച്ചമലയാളം കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

സാക്ഷരതാ മിഷന്‍ നടത്തുന്ന പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ മൂന്നാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം പഠിക്കുവാന്‍ താല്‍പര്യമുള്ള 17 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ആറുമാസത്തെ അടിസ്ഥാന കോഴ്സിന് 4000 രൂപയാണ് ഫീസ്. അപേക്ഷ ഫോറം www.literacymissionkerala.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04972707699

നിയമനം

അഴീക്കോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം നഴ്സിംഗ് ഓഫീസര്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. ബി.എസ്.സി/ജി.എന്‍.എം നഴ്സിംഗ് പാസായതും കെ എന്‍ എം സി രജിസ്ട്രേഷനുള്ളതുമായ ഉദ്യോഗാര്‍ഥികള്‍ക്ക് നഴ്സിംഗ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഡി ഫാം/ബി ഫാം യോഗ്യതയോടൊപ്പം കെ.എസ്.പി.സി രജിസ്ട്രേഷനുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. നഴ്സിംഗ് ഓഫീസര്‍ തസ്തികയിലേക്കുള്ള അഭിമുഖം മാര്‍ച്ച് 13 ന് രാവിലെ 10.30നും ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖം അന്നേദിവസം ഉച്ചയ്ക്ക് 2.30നും അഴീക്കോട് സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 04972776485

സ്റ്റിച്ചിംഗ് ആന്‍ഡ് പാറ്റേണ്‍ മേക്കിംഗ് കോഴ്സ്

കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴിലുള്ള അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്ററിന്റെ തളിപ്പറമ്പ് സെന്ററില്‍ നാലുമാസം ദൈര്‍ഘ്യമുള്ള ഗാര്‍മെന്റ് കണ്‍സ്ട്രക്ഷന്‍ ടെക്നിക്സ് കോഴ്സിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ക്ക് അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്സ്‌റ്റൈല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍ പി.ഒ, തളിപ്പറമ്പ്, കണ്ണൂര്‍ - 670142 എന്ന വിലാസത്തിലോ 8301030362, 9995004269 നമ്പറുകളിലോ മാര്‍ച്ച് 16നകം ബന്ധപ്പെടാം.

ഗവ. കമ്മ്യൂണിറ്റി കോളേജ് പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രിസിഷന്‍ മിഷിനിസ്റ്റ് കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/ പ്ലസ് ടു യോഗ്യതയുള്ള, 2026 ഏപ്രില്‍ ഒന്നിന് 17 വയസ് പൂര്‍ത്തിയായവര്‍ക്കും 23 വയസ് കവിയാത്തവര്‍ക്കും അപേക്ഷിക്കാം. ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടികജാതിക്കാര്‍ക്കും 10 ശതമാനം സീറ്റുകള്‍ പട്ടികവര്‍ഗക്കാര്‍ക്കും 10 ശതമാനം സീറ്റുകള്‍ മറ്റുള്ളവര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. കോഴ്സ് തികച്ചും സൗജന്യമായിരിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സ് നല്‍കും. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും എല്ലാ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നോ വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 31ന് വൈകീട്ട് അഞ്ചിനകം പാലക്കാട് പട്ടികജാതി വികസന ഓഫീസിലോ വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജിലോ ലഭിക്കണം. ഫോണ്‍: 9747172107, 9995526395

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ 

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്റെ ഒരു വര്‍ഷ പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, ആറുമാസ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സുകളുടെ ഓണ്‍ലൈന്‍/റഗുലര്‍/പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് ഡിഗ്രി, പ്ലസ് ടു, എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. ഫോണ്‍: 7994449314

വൈദ്യുതി മുടങ്ങും

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താണ, ടി.കെ ജംഗ്ഷന്‍, കാന്‍പ്രിന്റ്, കാപിറ്റല്‍ മാള്‍, ചേംബര്‍ ഹാള്‍, കാല്‍ടെക്സ്, കളക്ടറേറ്റ് പരിസരം, ആശിര്‍വാദ്, ഡി.ഐ.ജി ഓഫീസ്, താവക്കര ഭാഗങ്ങളില്‍ മാര്‍ച്ച് 11ന് രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും ടൗണ്‍ പോലീസ് സ്റ്റേഷന്‍, എ ആര്‍ ക്യാമ്പ്, ജില്ലാ ബാങ്ക്, മഹിത, ടെലഫോണ്‍ ഭവന്‍, സ്റ്റേഡിയം, പോലീസ് സൊസൈറ്റി, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് ഭാഗങ്ങളില്‍ മാര്‍ച്ച് 11ന് രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെ വൈദ്യുതി മുടങ്ങും.

date