Skip to main content

വീട് - ശിശുപരിചരണ കേന്ദ്രം ഉദ്ഘാടനം മാര്‍ച്ച് 13 ന്

 തൃശ്ശൂര്‍ ജില്ലയില്‍ കോലഴിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീട് - ശിശുപരിചരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 13 ന് വൈകീട്ട് നാലിന് ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. കോലഴി കൈതച്ചാലില്‍ ആധുനിക സജ്ജീകരണങ്ങളോടെയാണ് വീട് - ശിശുപരിചരണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ചടങ്ങില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ അധ്യക്ഷനാകും. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ആദരവും അനുമോദനവും നിര്‍വ്വഹിക്കും. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍ അരുണ്‍ ഗോപി സ്വാഗതവും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പി കെ വിജയന്‍ നന്ദിയും പറയും. പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരന്‍, കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എ സാബു, മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date