ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ്
റംസാന്‍, സാമ്പത്തിക വര്‍ഷാവസാനം എന്നിവ പ്രമാണിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മാര്‍ച്ച് 11 മുതല്‍ മാര്‍ച്ച് 23 വരെ ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്‍പനയ്ക്ക് 30 ശതമാനം സ്‌പെഷ്യല്‍ റിബേറ്റ് അനുവദിച്ചു. ബോര്‍ഡിന്റെ ഖാദി ഗ്രാമ സൗഭാഗ്യ ശ്രീ വടക്കുംനാഥന്‍ ഷോപ്പിംഗ് കോംപ്ലക്‌സ് - വടക്കേ ബസ്സ്സ്റ്റാന്റിന് സമീപം, ഖാദി ഗ്രാമ സൗഭാഗ്യ പാലസ് റോഡ്, ഖാദി ഗ്രാമ സൗഭാഗ്യ ഒളരിക്കര എന്നിവിടങ്ങളിലും പാവറട്ടി, കേച്ചേരി, പൂവത്തൂര്‍ എന്നിവിടങ്ങളിലെ ഖാദി സൗഭാഗ്യകളിലും ജില്ലയിലെ വിവിധ ഗ്രാമശില്‍പകളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, സ്പണ്‍ സില്‍ക്ക് തുണിത്തരങ്ങളുടെ വില്‍പനയ്ക്ക് റിബേറ്റ് ലഭിക്കും. കൂടാതെ ജില്ലയിലെ ഗ്രാമവ്യവസായ യൂണിറ്റുകളില്‍ ഉത്പ്പാദിപ്പിക്കുന്ന കോട്ടണ്‍ കിടക്കകള്‍, തേന്‍, എള്ളെണ്ണ, സോപ്പ് ഉല്‍പ്പന്നങ്ങള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങിയ ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളും ഇവിടെ ലഭ്യമാണ്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഫോണ്‍: 0487 2338699, 9995772858.
- Log in to post comments