മണിയാണീരിക്കടവ്-കല്ലട ചെക്ക് ഡാം മാര്‍ച്ച് 12ന് മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്യും
മേലാറ്റൂര്‍ പഞ്ചായത്തിലെ വെള്ളിയാര്‍ പുഴയ്ക്ക് കുറുകെ മണിയാണീരിക്കടവ് പാലത്തിന് താഴ്ഭാഗത്ത് കല്ലടയില്‍ നിര്‍മിച്ച ചെക്ക്ഡാമിന്റെ ഉദ്ഘാടനം 12ന് വൈകീട്ട് മൂന്നിന് ന്യൂനപക്ഷ ക്ഷേമ, കായിക,വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് നിര്‍വഹിക്കും. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് മുഖ്യസന്ദേശം നല്‍കും. ചടങ്ങില്‍ നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത വഹിക്കും. അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ മുഖ്യാതിഥിയാകും. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മേലാറ്റൂര്‍, കീഴാറ്റൂര്‍ പഞ്ചായത്തുകളിലെ കാര്‍ഷിക ആവശ്യത്തിനുള്ള ജലലഭ്യത ഉറപ്പുവരുത്തുന്നതിനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുമായാണ് ഡാം നിര്‍മിച്ചത്. 2021-2022 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ 322 ലക്ഷം രൂപ ഉപയോഗിച്ചാണ് ചെക്ക്ഡാമിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
- Log in to post comments