Post Category
മൃതദേഹം തിരിച്ചറിഞ്ഞില്ല
തൃശ്ശൂര്‍ വെളപ്പായ റെയില്‍വേ ട്രാക്കില്‍ ഫെബ്രുവരി 14 ന് മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല. 48 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനാണ് മരണപ്പെട്ടത്. സംഭവത്തില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 146 സെന്റീമീറ്റര്‍ ഉയരവുമുള്ള ഇരുനിറത്തില്‍ തടിച്ച ശരീരം. ട്രെയിന്‍ ഇടിച്ചതിനാല്‍ മുഖം ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം വികൃതമായിട്ടുണ്ട്. ശരീരത്തിന് പുറകിലായി കറുത്ത മറുകും കാക്കപ്പുള്ളിയും ഉണ്ട്. മരണപ്പെട്ട വ്യക്തിയെക്കുറിച്ച് വിവരങ്ങള്‍ അറിയുന്നവര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
date
- Log in to post comments