Skip to main content

ഹോസ്റ്റല്‍ വാര്‍ഡന്‍ നിയമനം

സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്റെ തൃശ്ശൂരിൽ പ്രവര്‍ത്തിക്കുന്ന  വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ  വാര്‍ഡനെ നിയമിക്കുന്നു. 25നും 45 നും ഇടയില്‍ പ്രായമുളള പത്താം ക്ലാസ് പാസായ മൂന്നു വർഷം പ്രവൃത്തിപരിചയമുള്ള  ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താൽപര്യമുളളവര്‍  യോഗ്യതയും പ്രവർത്തി പരിചയവും  തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 13 ന് രാവിലെ 10.30 ന്  എറണാകുളം മേഖലാ ഓഫീസിൽ നടത്തുന്ന വാക്ക്-ഇൻ ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫോണ്‍: 9188941788. 

date