Post Category
കളക്ടറേറ്റിൽ ഹോർട്ടികോർപ്പിന്റെ നവീകരിച്ച പ്രീമിയം സ്റ്റാൾ; ഉദ്ഘാടനം നാളെ(13) മന്ത്രി പി. പ്രസാദ് നിർവഹിക്കും
ആലപ്പുഴ കളക്ടറേറ്റ് കോമ്പൗണ്ടിൽ ഹോർട്ടികോർപ്പിന്റെ നവീകരിച്ച പ്രീമിയം പച്ചക്കറി സംഭരണ-വിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ (മാർച്ച് 13) രാവിലെ 10 മണിക്ക് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. എച്ച് സലാം എം എൽ എ അധ്യക്ഷനാകും. ആദ്യ വിൽപ്പന ജില്ലാ കളക്ടർ അലക്സ് വർഗീസ് നടത്തും.
ചെറുകിട കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന ഗുണമേന്മയുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. പച്ചക്കറികൾക്ക് പുറമെ, ഹോർട്ടികോർപ്പിന്റെ തനത് ഉൽപ്പന്നങ്ങളായ തേൻ, ഹണി കോള എന്നിവയും കുട്ടനാടൻ അരി, വിവിധയിനം മില്ലറ്റുകൾ, മറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവയും ഈ സ്റ്റാളിൽ ലഭ്യമാകും.
date
- Log in to post comments