Post Category
ക്വട്ടേഷൻ ക്ഷണിച്ചു
നിയമസഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് കോവളം നിയോജക മണ്ഡലത്തിലെ കല്ലിയൂർ, ബാലരാമപുരം, കാഞ്ഞിരംകുളം എന്നീ ഭാഗങ്ങളിലെ ആറ് കേന്ദ്രങ്ങളിലായി താൽക്കാലിക പന്തലുകളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.
ഓരോ കേന്ദ്രത്തിലും മൂന്ന് വശങ്ങൾ തുണി കൊണ്ട് മറച്ചതും ഷീറ്റ് മേഞ്ഞതുമായ പന്തലുകൾ സ്ഥാപിക്കണം. മേശകൾ, കസേരകൾ, ട്യൂബ് ലൈറ്റുകൾ, പെഡസ്റ്റൽ ഫാൻ, പ്ലഗ് പോയിന്റുകൾ, പോർട്ടബിൾ ജനറേറ്റർ, കുടിവെള്ളം, ടോർച്ച് എന്നിവയും സജ്ജീകരിക്കേണ്ടതുണ്ട്. ഇലക്ഷൻ പ്രഖ്യാപിക്കുന്നത് മുതൽ വോട്ടെടുപ്പ് ദിവസം വരെയാണ് സേവനം ലഭ്യമാക്കേണ്ടത്.
മാർച്ച് 15 വരെ തിരുവനന്തപുരം റവന്യൂ ഡിവിഷണൽ ഓഫീസിൽ നേരിട്ട് ക്വട്ടേഷനുകൾ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0471-2731600.
date
- Log in to post comments