ഗ്ലോക്കോമ വാരാചരണം ജില്ലാതല ഉദ്ഘാടനം നടന്നു
ഗ്ലോക്കോമ രഹിത ലോകത്തിനായി നമുക്ക് ഒരുമിക്കാം എന്ന സന്ദേശം നല്‍കി ഈ വര്‍ഷത്തെ ലോക ഗ്ലോക്കോമ വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. കണ്ണിലെ മര്‍ദ്ദം കൂടുന്നതുമൂലം ഒപ്റ്റിക് നാഡിയെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ് ഗ്ലോക്കോമ. ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ കാഴ്ച തിരിച്ചു കിട്ടാന്‍ സാധിക്കില്ല എന്നതാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. നേരത്തെ കണ്ടെത്തി ശരിയായ ചികിത്സ നല്‍കിയാല്‍ കാഴ്ച സംരക്ഷിക്കാന്‍ കഴിയും. ഇക്കാര്യത്തെ കുറിച്ച് പൊതുജനാവബോധം സൃഷ്ടിക്കുകയാണ് വാരാചരണ ലക്ഷ്യം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ വി അജയ് കുമാര്‍ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ഡിഎംഒ ഡോ വി ഫിറോസ് ഖാന്‍ മുഖ്യ പ്രഭാഷണം നടത്തി. നേത്രരോഗ വിദഗ്ദ്ധന്‍ ഡോ അബ്ദുല്‍മാലിക് സന്ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളകുട്ടി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജിത ഷലീജ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ കെ പി അബ്ദുള്‍കരീം, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിജി ജാസ്മിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല, മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍ ജബ്ബാര്‍, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ഡി.എസ.് വിജയകുമാര്‍, ജില്ലാ ഒഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. സുനിത എന്നിവര്‍ പ്രസംഗിച്ചു. ഒപ്‌ടോമെട്രിസ്റ്റ് കൃഷ്ണ എസ്. ബാബു ക്ലാസ്സെടുത്തു.
ഇതോടൊനുബന്ധിച്ച് നടത്തിയ ഗ്ലോക്കോമ തിമിര നിര്‍ണ്ണയക്യാമ്പില്‍ 110 പേര്‍ പങ്കെടുത്തു. നേത്രരോഗ വിദഗ്ദ്ധരായ ഡോ വിഎ അനുജ, ഡോ അബ്ദുല്‍മാലിക്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി കെ സ്വപ്ന, പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ മൈമൂന, പി.ആര്‍.ഒ. സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. ആശമാര്‍ക്കുവേണ്ടി പ്രശ്‌നോത്തരി മത്സരവും നടത്തി. 14ന് വാരാചരണം സമാപിക്കും.
- Log in to post comments