ഐ.എച്ച്.ആർ.ഡി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; പുനർമൂല്യനിർണ്ണയത്തിന് മാർച്ച് 24 വരെ അപേക്ഷിക്കാം
ഐ.എച്ച്.ആർ.ഡിക്ക് കീഴിലുള്ള വിവിധ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2025 ഡിസംബർ മാസത്തിൽ നടന്ന പി.ജി.ഡി.സി.എ , പി.ജി.ഡി.സി.എഫ് ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകളുടെയും, ഡി.ഡി.ടി.ഒ.എ, ഡി.സി.എ ഒന്നും രണ്ടും സെമസ്റ്റർ, സി.സി.എൽ.ഐ.എസ് എന്നീ കോഴ്സുകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും ഐ.എച്ച്.ആർ.ഡിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.ihrd.ac.in ലും ലഭ്യമാണ്.
പുനർ മൂല്യനിർണയത്തിന് മാർച്ച് 24 വരെ പിഴയില്ലാതെ അപേക്ഷിക്കാം. മാർച്ച് 30 വരെ 200 രൂപ ലേറ്റ് ഫീസോടെയും അപേക്ഷകൾ സ്വീകരിക്കും. അപേക്ഷകൾ അതത് പരീക്ഷാ കേന്ദ്രങ്ങളിലാണ് സമർപ്പിക്കേണ്ടത്. 2026 ജൂണിലെ സപ്ലിമെന്ററി പരീക്ഷയ്ക്ക് പ്രത്യേകാനുമതി വേണ്ടവർ മാർച്ച് 24-നകം അപേക്ഷിക്കണം. 200 രൂപ ലേറ്റ് ഫീസോടെ മാർച്ച് 30 വരെയും അപേക്ഷിക്കാം. അപേക്ഷകൾ അതത് സ്ഥാപന മേധാവികൾ മുഖേനയാണ് സമർപ്പിക്കേണ്ടത്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്നവ പരിഗണിക്കില്ല.
ഫോൺ : 0471 2322985, 0471 2322501.
- Log in to post comments